Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Ro Khanna

America

തോ​മ​സ് മാ​സി​യു​ടെ പ​രാ​ജ​യ​ത്തി​ൽ നി​രാ​ശ പ്ര​ക​ടി​പ്പി​ച്ച് റോ ​ഖ​ന്ന

കെ​ന്‍റ​ക്കി:​അ​മേ​രി​ക്ക​ൻ കോ​ൺ​ഗ്ര​സ് അം​ഗം തോ​മ​സ് മാ​സ്സി (റി​പ്പ​ബ്ലി​ക്ക​ൻ, കെ​ന്‍റ​ക്കി) ക​ഴി​ഞ്ഞ​യാ​ഴ്ച ന​ട​ന്ന പ്രൈ​മ​റി തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ​രാ​ജ​യ​പ്പെ​ട്ട​തി​ൽ ഡെ​മോ​ക്രാ​റ്റി​ക് പാ​ർ​ട്ടി പ്ര​തി​നി​ധി​യാ​യ റോ ​ഖ​ന്ന ക​ടു​ത്ത നി​രാ​ശ രേ​ഖ​പ്പെ​ടു​ത്തി. ഞാ​യ​റാ​ഴ്ച ന​ട​ന്ന മീ​റ്റ് ദി ​പ്ര​സ് പ​രി​പാ​ടി​യി​ലാ​ണ് അ​ദ്ദേ​ഹം ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്.

വ്യ​ത്യ​സ്ത രാ​ഷ്ട്രീ​യ പ്ര​ത്യ​യ​ശാ​സ്ത്ര​ങ്ങ​ളി​ൽ വി​ശ്വ​സി​ക്കു​ന്ന​വ​രാ​ണെ​ങ്കി​ലും, ഇ​രു​വ​രും ചേ​ർ​ന്ന് ജെ​ഫ്രി എ​പ്സ്റ്റീ​ൻ കേ​സി​ലെ ഫ​യ​ലു​ക​ൾ പു​റ​ത്തു​വി​ടാ​നു​ള്ള സു​പ്ര​ധാ​ന​മാ​യ എ​പ്സ്റ്റീ​ൻ ഫ​യ​ൽ​സ് സു​താ​ര്യ​താ നി​യ​മം കൊ​ണ്ടു​വ​രാ​ൻ ഒ​രു​മി​ച്ച് പ്ര​വ​ർ​ത്തി​ച്ചി​രു​ന്നു.

കൂ​ടാ​തെ ഇ​റാ​നി​ലെ അ​മേ​രി​ക്ക​ൻ ഇ​ട​പെ​ട​ലു​ക​ളെ ത​ട​യാ​നും ഇ​രു​വ​രും ശ്ര​മി​ച്ചി​രു​ന്നു. ശ​ക്ത​രാ​യ ചി​ല​ർ​ക്കെ​തി​രെ നി​ല​പാ​ടു​ക​ൾ എ​ടു​ത്ത​തും യു​ദ്ധ​വി​രു​ദ്ധ നി​ല​പാ​ടു​ക​ൾ സ്വീ​ക​രി​ച്ച​തു​മാ​ണ് കോ​ടി​ക്ക​ണ​ക്കി​ന് ഡോ​ള​ർ ഒ​ഴു​ക്കി​യു​ള്ള പ്ര​ചാ​ര​ണ​ത്തി​ലൂ​ടെ മാ​സി​യെ പ​രാ​ജ​യ​പ്പെ​ടു​ത്താ​ൻ കാ​ര​ണ​മാ​യ​തെ​ന്ന് റോ ​ഖ​ന്ന പ​റ​ഞ്ഞു.

എ​ഡ് ഗാ​ൽ​റി​ൻ എ​ന്ന സ്ഥാ​നാ​ർ​ഥി​യാ​ണ് പ്രൈ​മ​റി​യി​ൽ തോ​മ​സ് മാ​സ്സി​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. ഭീ​ഷ​ണി​ക​ളെ ഭ​യ​ക്കാ​തെ നി​ല​പാ​ടു​ക​ളി​ൽ ഉ​റ​ച്ചു​നി​ന്ന മാ​സ്സി​യു​ടെ ധീ​ര​ത​യെ റോ ​ഖ​ന്ന പ്ര​ശം​സി​ച്ചു.

Latest News

Corehub Up